ടിപി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവ്

തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (17:16 IST)
PRO
PRO
കോഴിക്കോട് ജയിലിലെ ടിപി വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍. ടി പി വധത്തിന്‍റെ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള സിം കാര്‍ഡുകള്‍ ജയിലിനുള്ളില്‍ വെച്ചും ഇവര്‍ ഉപയോഗിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

പ്രധാനമായും രണ്ട് സിം കാര്‍ഡുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് തെളിവ് ശേഖരിച്ചത്. ഇന്‍റര്‍നെറ്റ് സൗകര്യം അടക്കമുള്ള അത്യാധുനിക ഫോണുകളാണ് പ്രതികള്‍ ഉപയോഗിച്ചത്.

ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കൊടുവില്‍ മാത്രമേ പ്രതികള്‍ ആരുമായിട്ടൊക്കെ എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്ന് അറിയാന്‍ കഴിയൂ. പ്രതികളായ മുഹമ്മദ് ഷാഫിയും കിര്‍മാണി മനോജും ടി പി വധത്തിനു വേണ്ടിയുള്ള ഗൂഢാലോചനയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ള സിം കാര്‍ഡുകള്‍ ജയിലിനുള്ളില്‍ വെച്ചും ഉപയോഗിച്ചതായി കണ്ടെത്തി.

വെബ്ദുനിയ വായിക്കുക