ടിപി വധം: കൂറുമാറിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
ശനി, 22 ജൂണ്‍ 2013 (18:06 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധകേസിലെ കൂറുമാറിയ സാക്ഷി എം നവീനെ പൊലീസ് സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് ട്രെയിനിയായ നവീന്‍ സിപിഎം നേതാവ് പികെ കുഞ്ഞനന്തന് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
പൊലീസ് സേനയുടെ അച്ചടക്കം ലംഘിച്ചതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് എം നവീനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ്് ചെയ്തത്. ആഭ്യന്തരവകുപ്പിന്റേതാണ് നടപടി. ടിപി വധകേസില്‍ പ്രോസിക്യൂഷന്റെ് 67ാം സാക്ഷിയായി നവീനെ വിസ്തരിച്ചിരുന്നു. കേസിലെ പ്രതി പികെ കുഞ്ഞനന്തന്‍ സിപിഎം മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി നവീന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കോടതിയില്‍ പ്രതിഭാഗത്തിന് അനുകൂലമായ നിലപാടാണ് നവീന്‍ സ്വീകരിച്ചത്. പി.കെ.കുഞ്ഞനന്തനെ അറിയില്ലെന്നായിരുന്നു നവീന്‍ കോടതിയില്‍ നല്‍കിയ മൊഴി. പൊലീസ് ട്രെയിനിയായ നവീന്റെ് കൂറുമാറ്റം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി യിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നവീനെതിരായ നടപടി. ഡിവൈഎഫ്ഐ മുന്‍ പ്രദേശിക നേതാവ് കൂടിയാണ് നവീന്‍.