ടിപി കേസ് അന്വേഷണം സിബിഐക്ക്

വ്യാഴം, 20 ഫെബ്രുവരി 2014 (14:49 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സിബിഐക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഉന്നത ഗൂഢാ‍ലോചനയുണ്ട്. ജയിലിനുള്ളില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചത് ഉന്നത രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്നതാണ്. കേരളത്തിനകത്ത് അന്വേഷണം ഒതുങ്ങിനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് സിപി‌എമ്മാ‍ണെന്ന് കരുതാമെന്നും ചെന്നിത്തല വ്യക്തമാക്കി. ഫയിസും പി മോഹനനും കൊലയാളി സംഘവും തമ്മിലുള്ള ബന്ധം സിസിടിവി ദൃശ്യങ്ങളിലൂടെയും ഫോണ്‍ രേഖകളിലൂടെയും വ്യക്തമാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശം ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക