ജോസ്‌ തെറ്റയിലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച്‌ റെയ്‌ഡ്

വെള്ളി, 28 ജൂണ്‍ 2013 (17:51 IST)
PRO
PRO
ജോസ്‌ തെറ്റയിലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച്‌ റെയ്‌ഡ് നടത്തി. തെറ്റയിലിന്റെ അങ്കമാലിയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച്‌ പരിശോധന നടത്തിയത്. തെറ്റയിലിനെതിരെ ലൈംഗികരോപണം നടത്തിയ യുവതിയുടെ പരാമര്‍ശത്തിലാണ് ക്രൈംബ്രാഞ്ച്‌ റെയ്‌ഡ് നടത്തിയത്.

വിവാദ ദൃശ്യങ്ങള്‍ സൂക്ഷിച്ച ലാപ്ടോപ്പും ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ്ക്യാമറയുമടക്കമുള്ള തെളിവുകള്‍ തെറ്റയിലിനു നല്‍കിയെന്ന് യുവതി മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘം തെറ്റയിലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട്‌ പൂട്ടിക്കിടക്കുകയായിരുന്നു. പിന്നീട് തെറ്റയിലിന്റെ അനുജനെത്തി വീട്‌ തുറന്നു കൊടുക്കുകയായിരുന്നു.15 മിനിറ്റ് മാത്രമെ പരിശോധന നടത്തിയുള്ളൂ. പരിശോധനയില്‍ എന്തെങ്കിലും പിടിച്ചെടുത്തിട്ടുണ്ടോ എന്നു വ്യക്‌തമാക്കിയില്ല.

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ്‌ക്യാമറയും ലാപ്‌ടോപും കാണാനില്ലെന്ന് പരാതിക്കാരിയായ യുവതി പോലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയും ലാപ്‌ടോപും പോലീസിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ കാണാനില്ലെന്നായിരുന്നു യുവതിയുടെ മറുപടി.

വെബ്ദുനിയ വായിക്കുക