കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യു ഡി എഫിലേക്ക് വരുന്നതില്‍ ആര്‍ക്കും താല്പര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) വിഭാഗം നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. ജോസഫ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ലയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ജോസഫ് വരുന്നതുകൊണ്ട് യു ഡി എഫിന് പ്രത്യേകിച്ച് പ്രയോജനമില്ല. ജോസഫ് ഇല്ലാതെയും യു ഡി എഫ് വന്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്. കടുത്തുരുത്തി, കുട്ടനാട് മണ്ഡലങ്ങള്‍ ഇതിന് ഉദാഹരണമാണ്. ജോസഫിന് ലഭിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വോട്ടാണ്.
ജോസഫിന് ആകെ 5000 വോട്ടുകളാണുള്ളത്. യു ഡി എഫില്‍ നിന്ന് ജയിച്ചിട്ട് എല്‍ ഡി എഫില്‍ പോയ ആളാണ് ജോസഫ്. ഇപ്പോള്‍ എല്‍ ഡി എഫില്‍നിന്ന് ജയിച്ചിട്ട് യു ഡി എഫിലേക്ക് വരുന്നു. മാണി ഗ്രൂപ്പില്‍ ലയിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആറു മാസം മുന്‍പേ തുടങ്ങിയതാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.