ജീവിക്കാന്‍ വയ്യ, എന്നെ വെറുതെ വിടൂ: അബ്‌ദുള്ളക്കുട്ടി
ബുധന്‍, 4 ജൂണ്‍ 2014 (19:42 IST)
മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും ദയവുചെയ്ത് വെറുതേ വിടണമെന്നും എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ. മുസ്ലിം ആയതുകൊണ്ടുമാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
ഞാന്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇതേത്തുടര്‍ന്നാണ് കുടുംബത്തെ കേരളത്തിന് പുറത്ത് താമസിപ്പിക്കേണ്ടിവന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. രു പൊതു പ്രവര്‍ത്തകനോടും ഇത്തരം ക്രൂരത കാട്ടരുതെന്നും അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു.
അതേസമയം, സരിതയുടെ പരാതിയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. സരിതയുടെ മൊഴി എന്താണെന്ന് അറിയാതെ ഇതു സംബന്ധിച്ചൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും സുധീരന്‍ പറഞ്ഞു.
അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ വി എം സുധീരനെ നേരില്‍ കാണണമെന്ന് അബ്ദുള്ളക്കുട്ടിയോട് കണ്ണൂര്‍ ഡി സി സി പ്രസിഡന്‍റ് നിര്‍ദ്ദേശിച്ചിരുന്നു. സുധീരന്‍ അബ്ദുള്ളക്കുട്ടിക്കായി കാത്തുനിന്നെങ്കിലും സുധീരനെ കാണാന്‍ കൂട്ടാക്കാതെ അബ്ദുള്ളക്കുട്ടി മംഗലാപുരത്തേക്കുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.