ജിഷ്ണു ഇനിയും ജീവിക്കും‍; അര്‍ബുദത്തെ മനക്കരുത്തുകൊണ്ട് നേരിട്ട പോരാളി

വെള്ളി, 25 മാര്‍ച്ച് 2016 (16:04 IST)
അര്‍ബുദത്തെ മനക്കരുത്തുകൊണ്ട് നേരിട്ട നടനായിരുന്നു ജിഷ്ണു. അര്‍ബുദം ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും സമൂഹ മാധ്യമങ്ങളില്‍ ജിഷ്ണു സജീവമായിരുന്നു. അര്‍ബുദം എന്ന രോഗത്തില്‍ നിന്നും ഒളിച്ചോടുന്നതിനു പകരം ഫേസ്ബുക്കിലൂടെ തന്റെ ആരോഗ്യസ്ഥിതി ജിഷ്ണു എല്ലാവരുമായി പങ്കുവെച്ചു. അര്‍ബുദം ജിഷ്ണുവിനെ കീഴടക്കിക്കൊണ്ടിരുക്കുമ്പോഴും സമൂഹ്യ പ്രശ്നങ്ങളില്‍ ജിഷ്ണു ഇറ്റപെട്ടിരുന്നു.
 
പോസിറ്റീവ് ആയി എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഫേസ്ബുക്കില്‍ ജിഷ്ണു തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ചിരിക്കുന്ന മുഖത്തോടെയല്ലാതെ പ്രേക്ഷകര്‍ ജിഷ്ണുവിനെ കണ്ടിട്ടുണ്ടാകില്ല. 
 
മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ജിഷ്ണു പിടിച്ചു നിന്നെതെന്ന് നിസംശയം പറയാം. രോഗം ഭേദമായെന്ന് കരുതിയിരിക്കെ രണ്ടുതവണ അര്‍ബുദം ജിഷ്ണുവിനെ തേടിയെത്തി. എങ്കിലും മരണത്തിനു മുന്നില്‍ കീഴടങ്ങാന്‍ ജിഷ്ണു തയ്യാറായില്ല. അവസാനമായി ആശുപത്രിയില്‍ കിടക്കുമ്പോഴും ജിഷ്ണു ഫേസ്ബുക്കില്‍ എഴുതി ‘ഞാന്‍ ഇപ്പൊ ഐ സി യുവില്‍ ആണ്, ഒന്നും പേടിക്കാനില്ല. ഇവിടം എനിക്ക് രണ്ടാം വീടാണ്’ രോഗത്തില്‍ നിന്നും തിരിച്ച് ജീവിതത്തിലേക്ക് വരണമെന്ന ആഗ്രഹവും അതിനെ നേരിടാനുള്ള മനസാന്നിധ്യവും ജിഷ്ണുവിന്റെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
 

വെബ്ദുനിയ വായിക്കുക