ജയിലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെടുത്തു
വെള്ളി, 18 സെപ്റ്റംബര്‍ 2009 (18:07 IST)
എറണാകുളം സബ്ജയിലില്‍ നിന്ന് മൂന്നു മൊബൈല്‍ ഫോണുകളും കഞ്ചാവും കണ്ടെടുത്തു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് പരിശോധന നടത്തിയത്.
ഭായി നസീര്‍, ജോണപ്പന് എന്നീ ഗുണ്ടാ നേതാക്കള്‍ ജയില്‍ അടക്കിഭരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പുതുതായി എത്തുന്ന തടവുകാരെ ഭീഷണിപ്പെടുത്തി പതിനായിരങ്ങള്‍ ഇവര്‍ തട്ടിയെടുക്കുന്നുവെന്നും സഹതടവുകാര്‍ പരാതിപ്പെട്ടിരുന്നു.