ജയിലില്‍ ഗോവിന്ദച്ചാമി പുലി; വാര്‍ഡന്മാരെ കൊല്ലുമെന്ന് ഭീഷണി

വ്യാഴം, 15 മാര്‍ച്ച് 2012 (16:35 IST)
PRO
PRO
സൌമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമി ജയിലില്‍ പരാക്രമം തുടരുന്നു. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഗോവിന്ദച്ചാമി വ്യാഴാഴ്ച വാര്‍ഡന്മാരെ ആക്രമിക്കുകയായിരുന്നു. ജയില്‍ വാര്‍ഡന്മാര്‍ക്ക് നേരെ ഗോവിന്ദച്ചാമി വധഭീഷണി മുഴക്കുകയും ചെയ്തു. വാര്‍ഡന്മാര്‍ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.

ഇഷ്ടഭക്ഷണം ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ഈയിടെ ജയിലില്‍ നിരാഹാരം കിടന്നിരുന്നു. ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാരം. ഒടുവില്‍ ജയിലില്‍ വിളമ്പിയ മട്ടന്‍‌കറിയുടെ മണമാണ് ഗോവിന്ദച്ചാമിയെ നിരാഹാരം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. വരാന്തയില്‍ വിളമ്പി വച്ച മട്ടന്‍ കറി നോക്കിനില്‍ക്കവെയാണ് ഒരു ജയില്‍ ജീവനക്കാരന്‍ ഭക്ഷണം കഴിക്കുന്നില്ലേയെന്ന് ഇയാളോട് ചോദിച്ചത്.

നിര്‍ബന്ധിച്ചാല്‍ കഴിക്കാം എന്ന മട്ടില്‍ ഗോവിന്ദച്ചാമി മറുപടി പറഞ്ഞു. തുടര്‍ന്ന് നിരാഹാരസമരം അവസാനിപ്പിച്ചതായി എഴുതി ഒപ്പിട്ട് തന്നിട്ട് ഭക്ഷണം കഴിച്ചോളു എന്ന് ജയിലര്‍ പറഞ്ഞു. തുടര്‍ന്ന് ഗോവിന്ദച്ചാമി തമിഴില്‍ പറഞ്ഞു കൊടുത്തത് സഹതടവുകാരന്‍ മലയാളത്തില്‍ എഴുതി. ഇത് ഗോവിന്ദച്ചാമിയെ വായിച്ച് കേള്‍പ്പിച്ച് ഒപ്പും വാങ്ങി. തുടര്‍ന്ന് മട്ടന്‍കറിയും തൈരും രസവും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്തു.

ജയിലില്‍ ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.

English Summary: Govindachamy who phases death sentence in Soumya murder case threatens jail officials in Kannur central jail.

വെബ്ദുനിയ വായിക്കുക