ജയിംസ് മാത്യുവിനെതിരേ അന്വേഷണമില്ലെന്ന് പി ജയരാജന്‍
വെള്ളി, 27 ഡിസംബര്‍ 2013 (19:33 IST)
PRO
PRO
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയംഗം ജയിംസ് മാത്യു എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മധ്യസ്ഥ ശ്രമത്തിനാണ് ജയിംസ് മാത്യു ഏര്‍പ്പെട്ടത്. എന്നാല്‍ ശ്രമം വിജയിച്ചില്ല. നാട്ടിലെ പ്രശ്നങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെടാറില്ലേയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജയരാജന്‍ പറഞ്ഞു.
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ കണ്ണൂര്‍ ഡെല്‍കോയുടെ 1.40 ഏക്കര്‍ ഭൂമി വില്‍പന നടത്തിയത് സംബന്ധിച്ചാണ് ജയിംസ് മാത്യുവിനെതിരെ ആന്ധ്രയിലെ വ്യവസായി ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ കക്കാട് ഭൂമി വാഗ്ദാനം ചെയ്ത് 75 ലക്ഷം തട്ടിയെടുതെന്നാണ് ആരോപണം. കൂടാതെ ജയിംസ് മാത്യു നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ പി.ബിക്ക് പരാതി നല്‍കിയിട്ടുണ്ട്.