ജയറാമിന്‍റെ മാതാവ് അന്തരിച്ചു

വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (17:22 IST)
PRO
നടന്‍ ജയറാമിന്‍റെ മാതാവ് തങ്കം സുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഏറെക്കാലമായി അലട്ടിയിരുന്നു. ചെന്നൈയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചെന്നൈയില്‍ നടക്കും.

ഭര്‍ത്താവ് സുബ്രഹ്‌മണ്യത്തിന്‍റെ മരണശേഷം പെരുമ്പാവൂരില്‍ നിന്ന് ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിലേക്ക് തങ്കം താമസം മാറ്റിയിരുന്നു.

ജയറാമിനെക്കൂടാതെ പരേതനായ വെങ്കിട്ട് റാം, മഞ്ജുള എന്നിവരും മക്കളാണ്.

വെബ്ദുനിയ വായിക്കുക