ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

വ്യാഴം, 16 ഏപ്രില്‍ 2015 (12:45 IST)
ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സി പി എം ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനത പാര്‍ട്ടികള്‍ ലയിച്ചത് നല്ല കാര്യമാണ് എന്നാല്‍ കേരളത്തില്‍ ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും കോടിയേരി പറഞ്ഞു.
 
മുന്നണി വിട്ടുപോയ തീരുമാനം ആര്‍ എസ്​പി സ്വയം തിരുത്തണമെന്ന് പറഞ്ഞ കോടിയേരി, അതിനു മുമ്പ് അവരുടെ പുറകെ നടക്കാന്‍ സി പി എം ഇല്ലെന്നും വ്യക്തമാക്കി. 
 
പൊലീസിനെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്​കൊണ്ടാണ്​രാഷ്‌ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നും കോടിയേരി വിശാഖപട്ടണത്ത് പറഞ്ഞു.
 
വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകനെ ബി ജെ പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു കൊന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക