ജനങ്ങളോട് ഒന്നടങ്കം മാപ്പു പറയണമെന്ന് സ്പീക്കര്‍

തിങ്കള്‍, 16 മാര്‍ച്ച് 2015 (09:39 IST)
വെള്ളിയാഴ്ച നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കര്‍ സഭയുല്‍ റൂളിംഗ് നടത്തി. വെള്ളിയാഴ്ച നടന്ന സംഭവങ്ങളോടെ ലോകത്തിന് മുന്നില്‍ മലയാളികള്‍ക്കെല്ലാം തലകുനിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം സകല സീമകളും ലംഘിച്ചുവെന്ന് പറഞ്ഞ സ്പീക്കര്‍ നമ്മള്‍ ഒന്നടങ്കം ജനങ്ങളോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
 
സംഭവങ്ങള്‍ കേരള നിയമസഭയ്ക്ക് കളങ്കമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം പതിനഞ്ച് പ്രകാരമാണ് സഭയില്‍ സ്പീക്കറുടെ പ്രത്യേക പ്രസ്താവന നടത്തിയത്. ലോകത്തിനു മുന്നില്‍ നിയമസഭ നാണംകെട്ടു. ഇത്തരം സംഭവങ്ങള്‍ ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. സംഭവങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും സ്പീക്കര്‍ പറഞ്ഞു. 
 
ഗവര്‍ണരുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ സഭയെ അറിയിച്ചു. 
 
തുടര്‍ന്ന്, കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് സഭ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്പീക്കര്‍ ആണ് യോഗം വിളിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക