ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി

വെള്ളി, 23 മാര്‍ച്ച് 2012 (18:54 IST)
PRO
PRO
വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ജഗതി ഭാഗികമായി ബോധം വീണ്ടെടുത്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്വാഭാവിക ശ്വാസോച്ഛ്വാസം വീണ്ടെടുത്തതിനാല്‍ വെന്‍റിലേറ്ററിന്‍റെ സഹായം കുറച്ചുവരികയാണ്. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ സിഎംസിയില്‍ നിന്നു ഡോക്ടര്‍മാര്‍ മിംസില്‍ എത്തുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കാലിക്കറ്റ്‌ സര്‍വകലാശാലയ്ക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്‌.

വെബ്ദുനിയ വായിക്കുക