ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
തിങ്കള്‍, 14 മെയ് 2012 (12:05 IST)
PRO
PRO
കായംകുളത്ത് ഒരു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ കായംകുളം കുറ്റിത്തെരുവ് മുസ്‌ലീം ജമാ അത്ത് പള്ളിയ്ക്ക് സമീപത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.
പുലര്‍ച്ചെ സുബഹ് നമസ്ക്കാരത്തിനായി പള്ളിയിലെത്തിയ ചിലരാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരഞ്ഞപ്പോഴാണ് കാവി കൈലിയില്‍ പൊതിഞ്ഞ നിലയില്‍ പള്ളിക്ക് സമീപം ചോരക്കുഞ്ഞിനെ കണ്ടത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് പൊലീസ് എത്തി. പൊലീസ് കുട്ടിയെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. ഇവര്‍ കുട്ടിയെ ആലപ്പുഴ ശിശുക്ഷേമ സമിതി അധികൃതരെ ഏല്‍പ്പിച്ചു. എട്ടരയോടെ ആലപ്പുഴയിലെത്തിച്ച കുട്ടിയെ വിദഗ്ദ്ധ ചികിത്‌സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.