ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള തുരന്തോ നിര്‍ത്തലാക്കില്ല!

ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (09:04 IST)
PRO
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള . എ സികോച്ചുകള്‍ മാത്രമുള്ളതുരന്തോ എക്‌സ്പ്രസ് നിര്‍ത്തലാക്കില്ലെന്ന് റിപ്പോര്‍ട്ട്. തുരന്തോ എക്‌സ്പ്രസ്സിന് യാത്രക്കാര്‍ കുറവായതിനാല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സാക്കി മാറ്റാന്‍ റെയില്‍വേ ബോര്‍ഡിന്റെ മുമ്പാകെ ദക്ഷിണ റെയില്‍വേ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കയാണ്.

വേണ്ടത്ര യാത്രക്കാരില്ലാതെ പോകുന്നതിനാല്‍ ബദല്‍ സംവിധാനം ആലോചിക്കാനായാണ് റിസര്‍വേഷന്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ ഉന്നതതലവൃത്തങ്ങള്‍ അറിയിച്ചു.

എസികോച്ചുകളോടൊപ്പം സ്ലീപ്പര്‍ കോച്ചുകളും ഉള്‍പ്പെടുന്ന വണ്ടിക്കും സാധ്യതയുണ്ട്. കൂടുതല്‍ സ്റ്റോപ്പുകളുള്ള പുതിയ തീവണ്ടിയുടെ പേര്‍ തുരന്തോഎന്നാവില്ലെന്നും റെയില്‍വേ അറിയിച്ചു.

തുരന്തോവിന് കേരളത്തില്‍ എറണാകുളത്തുള്ള സാങ്കേതിക സ്റ്റോപ്പ് ഒഴിച്ചാല്‍ തിരുവനന്തപുരത്ത് മാത്രമാണ് സ്റ്റോപ്പുള്ളത്.

വെബ്ദുനിയ വായിക്കുക