ചുംബനം എല്ലാം കുളമാക്കി; തമാശയ്ക്ക് പര്‍ദ്ദയണിഞ്ഞ് വിമാനത്താവളത്തിലെത്തിയ യുവാവ് പിടിയില്‍
തിങ്കള്‍, 15 ജൂലൈ 2013 (13:31 IST)
PRO
ദുബായില്‍ നിന്നു വരുന്ന സുഹൃത്തിനെ കബളിപ്പിക്കാന്‍ പര്‍ദ്ദയണിഞ്ഞെത്തിയ യുവാവ് പൊലീസ് പിടിയിലായി. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് വരുന്ന മാസിന് അബ്ബാസ് എന്ന സുഹൃത്തിനെ സ്വീകരിക്കാന്‍ പര്‍ദ്ദയണിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ എറണാകുളം കലൂര്‍ സ്വദേശി അഫ്സല് രാജ എന്ന 26 കാരനാണ് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെ പിടിയിലായത്.
വിമാനത്താവളത്തില്‍ മറ്റൊരു വിമാനത്തില്‍ കേന്ദ്ര മന്ത്രി എകെ ആന്റണി കൊച്ചിയില്‍ വരുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. അതീവ ജാഗ്രതയോടെ നിലകൊണ്ട കമാന്‍ഡോകളുടെ ശ്രദ്ധ പര്ദ്ദധാരിയിലും പതിഞ്ഞിരുന്നു.
ടെര്‍മിനലില്‍ നിന്നിരുന്ന ഒരാള്‍ പര്‍ദ്ദധാരിയായ യുവാവിനെ പരസ്യമായി ചുംബിച്ചതോടെ ഏവരുടെയും ശ്രദ്ധ പര്‍ദ്ദ ധാരിയിലായി. തുടര്‍ന്ന് കമാന്‍ഡോകളും പര്‍ദ്ദധാരിയെ ചുറ്റിപ്പറ്റി നിരീക്ഷണം ആരംഭിക്കുകയും ചോദ്യം ചെയ്യലിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകകയും ചെയ്തു.