ചാല ദുരന്തം: നഷ്ട പരിഹാരം നല്‍കുമെന്ന് ഐ ഒ സി

വെള്ളി, 7 സെപ്‌റ്റംബര്‍ 2012 (14:42 IST)
PRO
PRO
കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ ദുരന്തത്തിന്‌ ഇരകളായവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. നഷ്ടപരിഹാരം തീരുമാനിക്കുന്നത്‌ ഐഒസിയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷമായിരിക്കുമെന്ന്‌ ഐഒസി ചെയര്‍മാന്‍ ആര്‍ എസ്‌ ഭൂട്ടോള പറഞ്ഞു.

ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ ഒരു മലയാളം ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ സംഭവിച്ചതു സാധാരണ റോഡപകടം മാത്രമാണ്‌. പക്ഷെ അതിന്റെ വ്യാപ്‌തി വളരെയധികമായിപ്പോയെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക