ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതിന് സിഐക്കെതിരെ ഉപലോകായുക്ത കേസെടുത്തു

ബുധന്‍, 18 ഫെബ്രുവരി 2015 (11:25 IST)
പേരാമംഗലം സിഐ പി സി ബിജുകുമാറിനെതിരെ ഉപലോകായുക്ത സ്വമേധയ കേസെടുത്തു. വിവാദവ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയ സുരക്ഷ ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മൊഴി എടുക്കാതിരുന്നതിന് ആണ് സി ഐക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
 
ചന്ദ്രബോസിന്റെ മരണമൊഴി എടുക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസ് വരുത്തിയതെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. മൊഴി രേഖപ്പെടുത്താന്‍ നാലു ദിവസത്തോളം സമയം നല്കിയിട്ടും പൊലീസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല.
 
ആരോഗ്യപരമായും മാനസികപരമായും മൊഴി നല്കുന്നതിന് ചന്ദ്രബോസ് തയ്യാറാകുമ്പോള്‍ പൊലീസിനെ അറിയിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, പൊലീസിനെ ഇക്കാര്യം അറിയിക്കാത്ത സാഹചര്യം ഉണ്ടായിരുന്നോ എന്ന് ഉപലോകായുക്ത അന്വേഷിക്കും.

വെബ്ദുനിയ വായിക്കുക