ചന്ദ്രബോസിന്റെ മരണം: നിസാമിന്റെ ഭാര്യയ്ക്കെതിരെയും അന്വേഷണം

ബുധന്‍, 18 ഫെബ്രുവരി 2015 (10:39 IST)
വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെതിരെയും അന്വേഷണം. തൃശൂര്‍ ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ അമലും ഒപ്പമുണ്ടായിരുന്നു.
 
അതേസമയം, നിസാമിനെ അറസ്റ്റു ചെയ്തതിനു ശേഷം ഭാര്യ അമല്‍ ഒളിവിലാണ്. 
 
ഇതിനിടെ, ചന്ദ്രബോസിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിക്കെതിരെയും അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഡോക്‌ടര്‍മാരെ ചോദ്യം ചെയ്യും.

വെബ്ദുനിയ വായിക്കുക