ഗൗരിയമ്മയുടെ തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്ന് പി സി ജോര്‍ജ്
വ്യാഴം, 7 മാര്‍ച്ച് 2013 (15:39 IST)
PRO
PRO
ഗൌരിയമ്മയുടെ ആരോപണത്തിന് മറുപടിയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്ത്. ഗൗരിയമ്മയുടെ തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്ന് പി സി ജോര്‍ജ്. ടി വി തോമസ് എന്ന് ഓര്‍ത്താകും തന്റെ പേര് പറഞ്ഞതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരേ നല്‍കിയത് കള്ളക്കേസായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
ഇക്കാര്യം കോടതിയില്‍ ആ സ്ത്രീ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ 500 രൂപ ചെലവിനത്തില്‍ തനിക്ക് നല്കാന് കോടതി വിധിച്ചതാണെന്നും ജോര്‍ജ് പറഞ്ഞു. അടുക്കളപ്പണി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയാണിത്. തന്റെ കല്യാണം കഴിഞ്ഞ ഉടനെയായിരുന്നു ഈ സ്ത്രീ ആരോപണമുന്നയിച്ചതെന്നും അതില്‍ അവര്‍ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
ജോര്‍ജിനെ കാണാന്‍ കുഞ്ഞിനേയും എടുത്തുവന്ന സ്ത്രീയേ 2000 രൂപ കൊടുത്ത് പറഞ്ഞ് വിട്ടത് താന്‍ ഇടപെട്ടാണെന്നായിരുന്നു എന്നായിരുന്നു ഗൌരിയമ്മയുടെ വെളിപ്പെടുത്തല്‍. ജോര്‍ജ് നിയമസഭയില്‍ വന്നകാലത്തെ സംഭവമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.