തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടുള്ള രേഖകള്‍ തിരുവനന്തപുരം തഹസില്‍ദാര്‍ ക്ലബ്ബ് സെക്രട്ടറിയില്‍ നിന്ന് ഏറ്റു വങ്ങിയതോടെയാണ് ക്ലബ്ബ് എറ്റെടുക്കല്‍ പൂര്‍ത്തിയായത്.
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് അനുമതിനല്‍കിയിരുന്നു. തിരുവനന്തപുരം സബ്‌കോടതിയില്‍ ഗോള്‍ഫ് ക്ലബ്ബ് അധികൃതര്‍ നല്‍കിയ സിവില്‍കേസ് മുന്നുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശംനല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കാതെ സബ്‌കോടതിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഈ കേസില്‍ തീര്‍പ്പാകുംവരെ ക്ലബ്ബിലെ ഗോള്‍ഫ് കോഴ്‌സിന്റെ മേല്‍നോട്ടത്തിനും മറ്റ് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായി പത്തംഗസമിതിക്കും രൂപംനല്‍കിയിരുന്നു. ഗോള്‍ഫ് ക്ലബ്ബിലെ നിലവിലുള്ള അംഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും അവിടത്തെ ജീവനക്കാരെ നിലനിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്നിരുന്ന ടൂര്‍ണമെന്റുകളുംമറ്റും തുടര്‍ന്നും നടത്തുന്നതിന്റെ ഉത്തരവാദിത്വം ഈ സമിതിക്കായിരിക്കും.