കഴമ്പില്ലാത്ത പരാതിയില്‍ തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന അഭിപ്രായം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. യു ഡി എഫിലെ നേതാക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ പി സി ജോര്‍ജാണോയെന്ന് സംശയമുണ്ടെന്നും പി സി ജോര്‍ജിന്റെ പുതിയ പ്രസ്താവനകളും നിലപാടുകളും ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണെന്നും മാണി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.