ഗവര്‍ണര്‍ എത്തി, ഒപ്പം വിവാദവും!

വ്യാഴം, 13 മാര്‍ച്ച് 2014 (14:10 IST)
PRO
PRO
ഡല്‍ഹിയില്‍ തുടങ്ങിയതാണ് ഷീലാ ദീക്ഷിതും വിവാദങ്ങളും തമ്മിലുള്ള കൂട്ട്. കേരളത്തിലെത്തിയിട്ടും അതിന് മാറ്റമുണ്ടാവില്ലെന്നാണ് വാര്‍ത്തകള്‍. പുതുതായി ചുമതലയേറ്റ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് സോക്സ് ധരിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വിവാദമായി. ക്ഷേത്രാചാര പ്രകാരം നഗ്നപാദരായി മാത്രമേ ക്ഷേത്രത്തില്‍ കയറാവൂ എന്നിരിക്കെ ഗവര്‍ണര്‍ സോക്സ് ധരിച്ച് കയറിയത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഭക്തരുടെ ആരോപണം.

ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരില്‍ ചില ഭക്തര്‍ ഇത് ചോദ്യം ചെയ്തിരുന്നു. ഗവര്‍ണര്‍ക്കൊപ്പം വന്നവരില്‍ ചിലര്‍ക്ക് ഉടുക്കാന്‍ മുണ്ട് കിട്ടാത്തതിനാല്‍ അകത്ത് പ്രവേശിക്കാനായില്ല. ഇന്ന് രാവിലെ ഏഴരയോടെ ക്ഷേത്രത്തിലെത്തിയ ഗവര്‍ണര്‍ ഒമ്പത് മണിയോടെയാണ് മടങ്ങിയത്. മഫ്ടിയില്‍ വനിതാ പൊലീസും ഒപ്പമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക