ഗണേഷ് സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗമാണെന്ന് ബാലകൃഷ്ണപിള്ള

ശനി, 22 ജൂണ്‍ 2013 (10:32 IST)
PRO
PRO
ഗണേഷ് കുമാര്‍ സ്‌ത്രീകളെ കെട്ടിപ്പിടിക്കുന്നതു തൊഴിലിന്റെ ഭാഗമാണെന്ന് ബാലകൃഷ്ണപിള്ള‌. സിനിമാക്കാരനായതിനാല്‍ കെട്ടിപ്പിടിക്കാതിരിക്കാനാകില്ല. കൂടുതല്‍ കാശു കിട്ടിയാല്‍ ഇറുകെ കെട്ടിപ്പിടിക്കും. സിനിമയില്‍ പത്തിരുനൂറ്‌ പേരുടെ മുന്നില്‍ നിന്നാണു കെട്ടിപ്പിടിക്കുന്നത്‌. വലിയ വെളിച്ചവുമുണ്ടാകും. കെട്ടിപ്പിടിക്കാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ വീട്ടില്‍ പോയിരിക്കേണ്ടിവരും. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്കുമാറും ഒരുമിച്ചു പങ്കെടുത്ത സമ്മേളനത്തിലായിരുന്നു പിള്ളയുടെ പരാമര്‍ശം.

ഗണേഷ്കുമാറിനു വിവാഹം കഴിക്കണമെങ്കില്‍ സിനിമയില്‍ സുന്ദരിമാരുണ്ടാകും. ഗണേഷിനു കല്യാണം കഴിക്കണമെങ്കില്‍ പിസി ജോര്‍ജിനോടല്ല ആലോചിക്കേണ്ടത്‌. അവന്റെ പിതാവ്‌ ഞാനാണ്‌. എന്നോടാണു പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക