ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കും
ശനി, 12 ഒക്‌ടോബര്‍ 2013 (12:32 IST)
PRO
കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തീരുമാനം എടുക്കാന്‍ യുഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം എടുക്കാമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ താന്‍ പരിഗണന നൽകുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് എഐസിസി നേതാക്കള്‍ കേരളത്തിലേക്ക് വരുന്നത്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.