കോണ്‍ഗ്രസ് പ്രതിസന്ധി: രമ്യമായി പരിഹരിക്കുമെന്ന് എകെ ആന്റണി
വെള്ളി, 24 മെയ് 2013 (16:56 IST)
PRO
PRO
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ലെന്നും പ്രശ്‌നങ്ങള്‍ കേരളത്തിലെ നേതാക്കള്‍ തന്നെ പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കഴിയും. കേരളത്തില്‍ പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ഹൈക്കമാന്റ് ഇടപെടും. കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. തന്റെ വാക്കുകള്‍ക്ക് വ്യാഖ്യാനം കൊടുക്കരുതെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എകെ ആന്റണി. കണ്ണൂരിലായിരുന്നു കൂടിക്കാഴ്ച. കെ സുധാകരന്‍, കെസി ജോസഫ്, എംഎം ഹസന്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ആന്റണി സംസ്ഥാനത്തെത്തിയത്. അതേസമയം പരിപാടിയില്‍ അധ്യക്ഷ സ്ഥാനം വഹിക്കേണ്ട രമേശ് ചെന്നിത്തല പരിപാടിയില്‍ പങ്കെടുത്തില്ല.