കോടതി വിധിയെ മാനിക്കുന്നു, അപ്പീല്‍ പോകും: ഇ പി ജയരാജന്‍

ചൊവ്വ, 28 ജനുവരി 2014 (16:00 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അപ്പീല്‍ പോകുമെന്ന് ഇ പി ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പറഞ്ഞു. അപ്പീല്‍ പരിശോധിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് തെളിയുമെന്നും അവര്‍ പറഞ്ഞു.

ടിപി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു സിപിഎം പ്രാദേശിക നേതാക്കളടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതി വിധിച്ചത്.

എട്ടാം പ്രതി സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് ജയസുര വീട്ടില്‍ കെസി രാമചന്ദ്രന്‍ (52), പതിനൊന്നാം പ്രതി സിപിഎം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ വടക്കെയില്‍ വീട്ടില്‍ മനോജ് എന്ന ട്രൗസര്‍ മനോജ് (45), പതിമൂന്നാം പ്രതി സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് പികെ കുഞ്ഞനന്തന്‍ (60) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇവര്‍ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം.

വെബ്ദുനിയ വായിക്കുക