കോടതികളില്‍ സൂക്ഷിച്ച അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയും : കേ​ന്ദ്ര​സ​ർ​ക്കാ​ർ

വെള്ളി, 2 ജൂണ്‍ 2017 (09:17 IST)
വി​വി​ധ കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം പിടിച്ചെടുത്ത കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നാ​വു​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഈ അസാധു നോട്ടുക്കള്‍ റിസര്‍വ് ബാങ്ക് ഓഫീസ് മുഖേനെ മാറ്റിയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
 
കീ​ഴ്​​കോ​ട​തി​ക​ളി​ൽ സൂ​ക്ഷി​ച്ച 1000 ന്റെയും 500ന്റെയും നോട്ടുകള്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ ഈ വിശദീകരണം നല്‍കിയത്. എന്നാല്‍ പ്രാധാന മൂന്ന് വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സ​രി​ച്ച്​ കോ​ട​തി​ക​ളി​ൽ സൂ​ക്ഷി​ച്ച പ​ഴ​യ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​മെ​ന്നാ​ണ്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പറയുന്നുണ്ട്.
 
കോടതി ഉത്തരവ്  പ്രകാരം ഏ​തെ​ങ്കി​ലും വ്യ​ക്തി​ക്കാ​ണ് അ​സാ​ധു നോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തു മാ​റി ന​ൽ​കാ​ൻ കോ​ട​തി​യു​ത്ത​ര​വിന്റെ പകര്‍പ്പ് വേണം. കുടാതെ പണം പിടിച്ചെടുത്ത അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ൽ​കി​യ കു​റി​പ്പും ഹാ​ജ​രാ​ക്ക​ണം. ഈ സീരിയല്‍ നമ്പറുകള്‍ കോടതിയുത്തരവിലും പരാമര്‍ശിച്ചിരിക്കണം. ഇത്രയും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം. 
 
നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ അ​സാ​ധു​വാ​ക്കി​യ​തോ​ടെ തൊ​ണ്ടി​യാ​യി കോ​ട​തി​ക​ളി​ലു​ള്ള അ​സാ​ധു നോ​ട്ടു​ക​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല ജ​ഡ്‌​ജി ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗ​ത്തോ​ട്​ ചോദിച്ചിരുന്നു. നോട്ടുകള്‍ മാ​റാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തില്‍ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ണ് ഇത്.

വെബ്ദുനിയ വായിക്കുക