കൊല ചെയ്യുന്നതില്‍ നമ്മള്‍ ബംഗാളികളെ കണ്ടുപഠിക്കണം എന്ന് പിണറായി പറഞ്ഞു- എ പി അബ്ദുള്ളക്കുട്ടിയുടെ വിവാദ വെളിപ്പെടുത്തല്‍

ബുധന്‍, 29 ജനുവരി 2014 (14:20 IST)
PRO
PRO
കണ്ണൂരിലെ അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ എഴുതിയ ലേഖനം വിവാദമാകുന്നു. പിണറായി 'ബംഗാള്‍ മോഡല്‍ കൊലപാതകം' ശുപാര്‍ശ ചെയ്തുവെന്നായിരുന്നു അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞതെന്നും ലേഖനത്തിലുണ്ട്.

അടുത്ത പേജില്‍- ‘പിണറായി പറഞ്ഞത് കേട്ട് എന്റെ നാവു വരണ്ടു പോയി’

PTI
PTI
തനിക്കുണ്ടായ മറക്കാനാവാത്ത ഒരു ഉള്‍പ്പാര്‍ട്ടി അനുഭവം എന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി കുറിക്കുന്ന ത് ഇങ്ങനെ - കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപിക്കാരുടെ തലയറുത്തു മാറ്റിയ ഉടലുകളുടെയും കൊത്തിമാറ്റിയ കൈകാലുകളുടെയും ചോരയൊലിക്കുന്ന ഫ്ളക്സുകള്‍ ബിജെപി എംപിമാര്‍ പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇടത് എംപിമാര്‍ക്കു തലതാഴ്ത്തി ഇരിക്കേണ്ടി വന്നുവെന്നു പി സതീദേവി യോഗത്തില്‍ പിണറായിയോട് പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണം എന്നും പറഞ്ഞു. ഇതിന് പിണറായി നല്‍കിയ മറുപടി ഇങ്ങനെ: നമ്മള്‍ ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടു പഠിക്കണം. ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകം അറിയുകയില്ല. ഗൌരവത്തോടെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഇതുകേട്ട് താന്‍ ഞെട്ടിയെന്നും നാവു വരണ്ടു പോയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പക്ഷേ ജയരാജന്‍ സഖാക്കളുടെ കണ്ണുകളില്‍ നല്ല തിളക്കമാണു കണ്ടതെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

പിന്നെ കുറച്ചുമാസംപോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധിവന്ന പശ്ചാത്തലത്തില്‍ എഴുതിയ ലേഖനം ‘ഈ വിധി കണ്ണൂര്‍കാര്‍ക്ക് വല്ലാത്ത ധൈര്യം നല്‍കുന്നു‘ എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധപ്പെടുത്തിയത്. ആത്മകഥയില്‍ പ്രസിദ്ധീകരിക്കാത്ത ചില രഹസ്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

വെബ്ദുനിയ വായിക്കുക