കൊല്ലത്ത് കള്ളനോട്ട് വേട്ട; പിടിയിലായവര്‍ക്ക് നക്സല്‍ ബന്ധം?

വ്യാഴം, 30 മെയ് 2013 (19:01 IST)
PRO
PRO
ആറരലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. പാക് നിര്‍മ്മിത കള്ളനോട്ടുകളാണിവയെന്ന് സംശയിക്കുന്നു.

നാഗര്‍കോവില്‍ സ്വദേശികളായ തങ്കരാജ്, മണി എന്നിവരാണ് കൊല്ലം റയില്‍വേസ്റ്റേഷന് സമീപത്തുവെച്ച് പോലീസ് പിടിയിലായത്. പിടിയിലായവര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാന്‍ ശുപാര്‍ശചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്നും എട്ടുകോടി രൂപയുടെ കള്ളനോട്ട് കൊല്ലത്ത് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക