കൊല്ലത്തെ സമൂഹ പരിണയത്തിന് ആയിരങ്ങള്‍ സാക്ഷി

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (18:05 IST)
PRO
PRO
പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ഞായറാഴ്ച നടന്ന സമൂഹ വിവാഹത്തില്‍ ആയിരങ്ങള്‍ സാക്ഷിയായി. കൊല്ലത്ത് ആശ്രാമം മൈതാനിയിലാണ്‌ ഈ സമൂഹ പരിണയം നടന്നത്. സംസ്ഥാന ഗവര്‍ണ്ണര്‍ നിഖില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, അനില്‍ കുമാര്‍ എന്നിവരെക്കൂടാതെ സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍, ഡോ ബാലമുരളികൃഷ്ണ എന്നിവരും സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരാണ്‌ ചടങ്ങിനു സാക്‍ഷ്യം വഹിച്ചത്.

നൂറിലേറെ ദമ്പതികളാണ്‌ ഈയവസരത്തില്‍ ഇവിടെ വച്ച് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം 150 ഓളം വിവാഹങ്ങളാണ്‌ ഇത്തരത്തില്‍ നടത്തിയത്. ഈ വിവാഹ മേളയില്‍ പങ്കെടുക്കുന്ന വധുവിന്‌ അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും മന്ത്രകോടിയും 50,000 രൂപയും നല്‍കിയതിനൊപ്പം വരന്‌ ഗള്‍ഫില്‍ രവി പിള്ളയുടെ കമ്പനികളില്‍ ഒരു തൊഴിലാണ്‌ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ചടങ്ങിനോട് അനുബന്ധിച്ചുള്ള വിവാഹ സദ്യയില്‍15000 ലേറെപ്പേരാണു പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക