കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ല: ഇസ്‌മായില്‍

ഞായര്‍, 31 ജനുവരി 2010 (13:29 IST)
മൂന്നാറില്‍ പാര്‍ട്ടി ഓഫീസ്‌ പൊളിക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെനന്‌ സി പി ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ ഇ ഇസ്മയില്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ അനൗദ്യോഗികമായി പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. എന്നാല്‍, സി പി ഐ ഓഫീസ്‌ ഒഴിപ്പിക്കാന്‍ ആരെങ്കിലും വന്നാല്‍ എന്ത്‌ വില കൊടുത്തും തടയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇസ്‌മായില്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ പ്രധാന പ്രശ്നങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണ്‌ ശ്രമിക്കുന്നത്‌. മാന്യത വിട്ട പ്രവര്‍ത്തനം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുണ്‌ടാവരുതെന്നും അദ്ദേഹം പറഞ്ഞു‌. മൂന്നാര്‍ കൈയേറ്റത്തെ ഇപ്പോള്‍ വിമര്‍ശിച്ച കോടതി തന്നെയാണ്‌ മുന്‍പൊരിക്കല്‍ ഒരു റിസോര്‍ട്ട്‌ പൊളിക്കരുതെന്ന്‌ ഉത്തരവിട്ടതെന്നും ഇസ്മായില്‍ കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക