അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ വിധി മെയ് എട്ടിന് പ്രഖ്യാപിക്കും. കൊച്ചി എന്‍ ഐ എ കോടതി ആയിരിക്കും വിധി പ്രഖ്യാപിക്കുക. പ്രോസിക്യൂഷന്റെയും പ്രതികളുടെയും ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കലായിരുന്നു ഇന്ന് നടന്നത്. ശിക്ഷാവിധി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്കേണ്ടതുണ്ട്. ഇത് തയ്യാറാക്കാന്‍ സമയം ആവശ്യമായതിനാലാണ് വിധിപ്രഖ്യാപനം എട്ടാം തിയതിയിലേക്ക് മാറ്റിയത്.
അതേസമയം, എന്‍ ഐ എ കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടു. പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നില്ലെന്നും എന്‍ ഐ എ പറഞ്ഞു.
ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി, റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും എതിരെ യു എ പി എ നേരത്തെ ചുമത്തിയിരുന്നു. എന്നാല്‍, വിധിപ്രഖ്യാപനത്തില്‍ മൂന്നുപേരെ യു എ പി എ ചുമത്തിയതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തുപേര്‍ക്കെതിരെ യു എ പി എ ചുമത്തി.