കേസ് ഉണ്ടായാല്‍ സാങ്കേതികത്വം പറയില്ലെന്ന് മന്ത്രി ബാബു
വെള്ളി, 24 ഏപ്രില്‍ 2015 (11:48 IST)
ബാര്‍കോഴ സംബന്ധിച്ച് ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ തനിക്കെതിരെ കേസ് ഉണ്ടായാല്‍ സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് തുടരില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. ഒരുസ്വകാര്യ വാര്‍ത്താചാനലിന് നല്കിയ പ്രതികരണത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
തനിക്കെതിരെ കേസ് ഉണ്ടായാല്‍ സാങ്കേതികത്വം പറയില്ല. സാങ്കേതികത്വം പറയാന്‍ ഇഷ്‌ടപ്പെടുന്ന ആളല്ല താന്‍. വിശ്വസനീയമായ സാഹചര്യം ഉണ്ടായാല്‍ സാങ്കേതികത്വം പറയില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിയമമുണ്ടെങ്കില്‍ വിജിലന്‍സ് അത് അനുസരിച്ച് ചെയ്യട്ടെയെന്നും ബാബു പറഞ്ഞു. കേസ് വരുമോ ഇല്ലയോ എന്നതൊക്കെ പിന്നീട് അറിയാം. മാണിക്കും തനിക്കും രണ്ടു നീതിയെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും മന്ത്രി ബാബു പറഞ്ഞു.