കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിന് ഇ സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി’ അര്‍ഹമായി. മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് എസ് ജോസഫിന്റെ ‘ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു’ എന്ന കവിതയ്ക്കാണ്.
സതീഷ് ബാബു പയ്യന്നൂരിന്റെ ‘പേരമരം’ മികച്ച ചെറുകഥയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടകം എംഎന്‍ വിനയകുമാറിന്റെ ‘മറിമാന്‍ കണ്ണി’യ്ക്കാണ്.
മികച്ച സാഹിത്യ വിമര്‍ശനത്തിന് എന്‍ കെ രവീന്ദ്രന്റെ ‘പെണ്ണെഴുതുന്ന ജീവിതം’ത്തിനും, മികച്ച വൈജ്ഞാനിക സാഹിത്യത്തിന് നടുവട്ടം ഗോപാലകൃഷ്ണന്റെ ‘സംസ്‌കാരമുദ്ര’യും നേടി.
എസ് ജയചന്ദ്രന്‍ നായരുടെ ‘എന്റെ പ്രദക്ഷിണ വഴികള്‍’ക്ക് മികച്ച ജീവചരിത്രത്തിനും മികച്ച യാത്രാവിവരണത്തിന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ‘ബാള്‍ട്ടിക് ഡയറി’യും അര്‍ഹമായി.