ഒരു വര്‍ഷം മുമ്പ് സേലം സ്വദേശിയായ സെന്തില്‍ കുമാര്‍ പാലക്കാട്ടു നിന്നു വാങ്ങിയ കേരള സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിനു 75 ലക്ഷം രൂപയുടെ സമ്മാനം അടിച്ചു. 2014 മാര്‍ച്ചില്‍ തന്നെ ടിക്കറ്റും മറ്റു രേഖകളും ഇയാള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും തുക ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണു സെന്തില്‍ കുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇയാള്‍ ആദ്യം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇത് തമിഴ്നാട്ടില്‍ നടക്കാത്ത വിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി കേരളസര്‍ക്കാരിനു ഉത്തരവു നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് സെന്തില്‍ കുമാര്‍ നേരിട്ട് കേരള സര്‍ക്കാരിനു തുക അനുവദിക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ കേരളത്തില്‍ താമസിക്കുന്നതായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ തുക അനുവദിക്കാന്‍ കഴിയുകയുള്ളു എന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു.