സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചത് നെറികേടണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കാമെന്ന് കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഉറപ്പ് നല്‍കിയിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയത്തു പിറന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.