സംസ്ഥാനത്ത് മാധ്യമക്വട്ടേഷന്‍ സംഘം നിലവിലുള്ളതായി സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തൃശൂരില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള ചില മാധ്യമസംഘങ്ങള്‍ ചില പ്രവൃത്തികള്‍ തുടങ്ങി വെയ്ക്കുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും കോടതിവിധികള്‍ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയാണ്. ഈ അവസ്ഥ ജുഡീഷ്യറിയെയും ബാധിക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.
അന്തിമവിധിയുമായി യാതൊരു ബന്ധവുമില്ലാത്ത കോടതിയിലെ വാദങ്ങള്‍ വെച്ചാണ് മാധ്യമങ്ങള്‍ തെറ്റായ നിഗമനങ്ങളിലെത്തുന്നത്. വാദങ്ങളിലെ ചില പരാമര്‍ശങ്ങള്‍ തെറ്റായ പ്രചാരണത്തിനുവേണ്ടി മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കണം. കോടതിയെ സ്വാധീനിക്കാന്‍ മാധ്യമങ്ങളും ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാരുകള്‍ക്ക് ആവശ്യം ചോദ്യങ്ങള്‍ ഉയര്‍ത്താത്ത കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ യു ഡി എഫിന്‍റെ ഭാഗത്തി നിന്ന് ഉണ്ടാകുന്നത് അങ്കലാപ്പിന്‍റെ പ്രകടനങ്ങളാണെന്നും സംസ്ഥാനത്ത് അഞ്ചുവര്‍ഷം ഭരിച്ചവര്‍തന്നെ അടുത്ത അഞ്ചുവര്‍ഷവും തുടരുമെന്നും പിണറായി പറഞ്ഞു. ശതകോടീശ്വരന്‍മാരെ കൂടുതല്‍ സൃഷ്ടിച്ചു എന്നതാണ് യു പി എ സര്‍ക്കാരിന്‍റെ ഏകനേട്ടമെന്നും ഇന്ത്യന്‍ പാര്‍ലമെന്‍റ് കോടീശ്വരന്‍മാരുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.