മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയം നേടാന്‍ കഴിഞ്ഞാലും കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടിയാല്‍ മാത്രമേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വളരെ ദയനീയാവസ്ഥയിലായിരുന്ന പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഇന്ന് വന്‍ ശക്തിയായി മാറാന്‍ കഴിഞ്ഞു. അങ്ങനെയെങ്കില്‍ കേരളത്തിലും ഇത് സാധിക്കണമെന്നും കലൂര്‍ എ.ജെ. ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ബി.ജെ.പി. ജന പ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.
ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരമായി കണ്ണൂരില്‍ നടക്കുന്ന കൊടിയ അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കും. ഭരണം കിട്ടുന്നതുവരെ കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വിശ്രമിക്കാന്‍ ശ്രമിക്കരുതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയിരത്തോളം ജന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.