കേരളത്തിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി നേരിടുമെന്ന് മുകുള്‍ വാസ്നിക്

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (17:31 IST)
PRO
PRO
കേരളത്തിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി നേരിടുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫിസിനെ സോളാര്‍ തട്ടിപ്പു കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. മുകുള്‍ വാസ്നിക്കുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങളെ കുറിച്ചു സംസ്ഥാനത്തിനു തീരുമാനമെടുക്കാമെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ ഹൈക്കമാന്‍ഡ് തൃപ്തി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക