കേരളം പോളിംഗ് ബൂത്തിലേക്ക്

ബുധന്‍, 9 ഏപ്രില്‍ 2014 (20:51 IST)
PTI
വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് രണ്ടുകോടി 42 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുതിയ വോട്ടര്‍മാരുടെ എണ്ണം കാല്‍ക്കോടിയോളം വരും. 242 പുരുഷന്മാരും 27 വനിതാ സ്ഥാനാര്‍ത്ഥികളുമാണ് വ്യാഴാഴ്ച ജനവിധി തേടുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെയാണ്.

പോളിംഗ് സാമഗ്രികളുടെ വിതരണം എല്ലാ കേന്ദ്രങ്ങളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി പൊലീസിനെ കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് 55 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൊത്തം 21424 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 2126 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്.

പ്രശ്‌നബാധിത ബൂത്തുകള്‍ ഏറെയും കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ അധിക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക