കേരളം ഇനി ക്യാമറക്കണ്ണില്‍!

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2012 (16:20 IST)
PRO
PRO
കേരളത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ സംസ്ഥാനത്തിന്റെ പ്രധാനഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പൊലീസ്‌ അക്കാദമിയിലെ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളും കുറ്റകൃത്യങ്ങളും ആധുനികവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതിനെ നേരിടാന്‍ പൊലീസിന്റെ പരമ്പരാഗത രീതിക്ക്‌ സാധിക്കാത്ത സ്ഥിതിയാണ്.അതിനാല്‍ പൊലീസിനെ ആധുനികവല്‍ക്കരിക്കും. ആധുനിക രീതിയില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ്‌ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന രീതി അസഹ്യമായിരിക്കുന്ന കാലഘട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക