കേന്ദ്രത്തിനെതിരെ ബി ജെ പി

ഞായര്‍, 30 മാര്‍ച്ച് 2008 (15:36 IST)
കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിതിരെ ബി ജെ പി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി ജെ പി വക്താവ് എം എസ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തോട് തുടര്‍ച്ചയായി അവഗണന കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ അവസാന ഉദാഹരണമാണ് റേഷന്‍ വിഹിതം വെട്ടിക്കുറച്ചത്.

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തയാറുണ്ടോ എന്നും എം എസ് കുമാര്‍ ചോദിച്ചു. വേനല്‍ മഴയില്‍ കനത്ത കൃഷി നാശം ഉണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ സഹായം വേണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു.

എന്നാല്‍, റേഷന്‍ വിഹിതം പിന്നെയും വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക