കെ സുധാകരന് നേരെ കയ്യേറ്റം

ബുധന്‍, 19 മാര്‍ച്ച് 2014 (15:25 IST)
PRO
PRO
കെ സുധാകരന്‍ എംപിക്കു നേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം. മട്ടന്നൂര്‍ എന്‍എസ്എസ് കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് കയ്യേറ്റശ്രമം ഉണ്ടായത്.

കാമ്പസില്‍ എംപിയുടെ കാര്‍ പാര്‍ക്ക് ചെയ്ത പുല്‍മേട്ടില്‍ തീപടര്‍ന്നതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. തീയിട്ടത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് കെഎസ്‌യു ആരോപിച്ചു.

മനഃപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാന്‍ കെഎസ്‌യു ആണ് തീ‍യിട്ടതെന്ന് എസ് എഫ് ഐ പ്രവര്‍ത്തകരും പറഞ്ഞു. ഇതോടെ പ്രശ്നം കയ്യാങ്കളിയിലേക്ക് നീണ്ടു. ഇതിനിടെയാണ് കെ സുധാകരന് നേരെ കയ്യേറ്റം ഉണ്ടായത്.

സംഭവത്തില്‍ അഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.

വെബ്ദുനിയ വായിക്കുക