കെ സുധാകരനെതിരായ ഹര്‍ജികള്‍ തള്ളി

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2012 (15:06 IST)
PRO
PRO
കെ സുധാകരന്‍ എംപിക്കെതിരായ കോടതിയലക്‍‌ഷ്യ ഹര്‍ജികള്‍ തള്ളി. കോടതിയലക്‍ഷ്യവുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ ഹര്‍ജികള്‍ തള്ളിയത്‌.

കോടതി മാറ്റണമെന്ന സുധാകരന്റെ ആവശ്യം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന സംഭവത്തിലാണ്‌ താന്‍ പരാമര്‍ശം നടത്തിയത്. അതിനാല്‍ കേസ്‌ പരിഗണിക്കേണ്ടത്‌ ഡല്‍ഹി കോടതിയുടെ പരിധിയിലാണെന്നും സുധാകരന്‍ വാദിച്ചിരുന്നു.

ഡല്‍ഹിയില്‍ ജഡ്‌ജിമാര്‍ കൈക്കൂലി വാങ്ങുന്നതിന്‌ താന്‍ ദൃക്‌സാക്ഷിയാണെന്ന്‌ കൊല്ലത്ത്‌ സുധാകരന്‍ നടത്തിയ പ്രസംഗമാണ്‌ കേസിലേക്ക്‌ നയിച്ചത്‌.

വെബ്ദുനിയ വായിക്കുക