വിമാനത്താവള ചവറ്റുകൊട്ടയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട കോടികളുടെ സ്വർണ്ണം കണ്ടെത്തി

എ കെ ജെ അയ്യര്‍

വ്യാഴം, 6 ജൂണ്‍ 2024 (18:12 IST)
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട വിമാനത്താവളത്തിലെ ചവറ്റുകൊട്ടയിലും കസ്റ്റംസ് ഹാളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോടികൾ വില വരുന്ന സ്വർണ്ണം ഉപേക്ഷപ്പെട്ട നിലയിൽ കസ്റ്റംസ് കണ്ടെടുത്തു. കസ്റ്റംസ് ഹാളിലെ വെസ്റ്റ് ബോക്സിൽ നിന്ന് 1.76 കോടി രൂപയും 2.45 കിലോ സ്വർണ്ണമാണ് കണ്ടെടുത്തത്.

ഇതിനൊപ്പം കസ്റ്റംസ് ഹാളിലെ ഒരു ഭാഗത്തു നിന്ന് 9.71 ലക്ഷം വരുന്ന പതിനെട്ടു ഗ്രാം സ്വർണ്ണവും സ്വർണ്ണ മിശ്രിത പൊതിയും കണ്ടെടുത്തു. കസ്റ്റംസ് പരിശോധനയിൽ സ്വർണ്ണം കണ്ടെടുത്തേക്കും എന്ന ഭയത്താൽ ഉപേക്ഷിച്ചതാകാം ഇതെന്നാണ് കസ്റ്റംസ് നിഗമനം.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ വിവിധ യാത്രക്കാരിൽ നിന്നായി 4.12 കോടി രൂപാ വിലവരുന്ന 5.73 കിലോ സ്വർണ്ണമാണ് കണ്ടെടുത്തത്. ബഹ്റൈനിൽ നിന്ന് വന്ന വടകര സ്വദേശിയിൽ നിന്ന് 53 ലക്ഷത്തിന്റെ സ്വർണ്ണം പിടിച്ചപ്പോൾ ഷാർജയിൽ നിന്ന് വന്ന നാദാപുരം സ്വദേശിയിൽ നിന്ന് 53 ലക്ഷത്തിന്റെ സ്വർണ്ണമാണ് പിടിച്ചത്.

ഇത് കൂടാതെ മൂന്നു പേരിൽ നിന്നായി 5.2 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും പിടിച്ചെടുത്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍