കെ വി സുധാകരന്‍ വിഎസിന്റെ പ്രസ് സെക്രട്ടറി

ബുധന്‍, 5 ജൂണ്‍ 2013 (14:04 IST)
PRO
PRO
ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ വി സുധാകരനെ വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായി നിയമിച്ചു. വിഎസിന്റെ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് വിഎസ്സിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. വി എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍, പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവരെയും സി പി എം പുറത്താക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റം ആരോപിച്ചാണ് ഇവരെയും പുറത്താക്കിയത്. വി എസിനെ തീര്‍ത്തും നിരായുധനാക്കുക എന്ന ഔദ്യോഗിക പക്ഷത്തിന്റെ നീക്കമാണ് വിശ്വസ്തരുടെ പുറത്താകലിലേക്ക് നയിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗമായതുകൊണ്ട് തന്നെ രാഷ്ട്രീയ വിഷയങ്ങളും സംഘടനാ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.

യൂസഫലിയുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ല.

വെബ്ദുനിയ വായിക്കുക