കെ ടി തോമസ് കേരളത്തിന്റെ ആശങ്ക അറിയിക്കാതിരുന്നത് വീഴ്ച: പി ജെ ജോസഫ്

ഞായര്‍, 6 മെയ് 2012 (12:54 IST)
PRO
PRO
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗം ജസ്റ്റിസ് കെ ടി തോമസിനെതിരെ വിമര്‍ശനവുമായി മന്ത്രി പി ജെ ജോസഫ് വീണ്ടും രംഗത്ത്. കേരളത്തിന്റെ ആശങ്ക കെ ടി തോമസ് സമിതിയെ അറിയിക്കാതിരുന്നത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന് പി ജെ ജോസഫ്‌ പറഞ്ഞു.

കെ ടി തോമസിനെ നിയോഗിച്ചത് കേരളത്തിന്റെ പ്രതിനിധിയായി മാത്രമാണ്. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്ന കെ.ടി. തോമസിന്റെ പ്രസ്താവന പരോക്ഷമായ കുറ്റസമ്മതമാണ്. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ തോമസിന്റെ പ്രവര്‍ത്തനം പരാജയമാണെന്നും മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

അതേസമയം ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും പഠിക്കാതെ വിമര്‍ശനമുന്നയിക്കാന്‍ വ്യക്‌തികളായാലും മാധ്യമങ്ങളായാലും ശ്രമിക്കരുതെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക