ധനമന്ത്രി കെ എം മാണിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താന്‍ സൌകര്യം. 'ധനമന്ത്രി കണ്മുമ്പില്' എന്ന പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരമാണിത്. എല്ലാമാസത്തെയും രണ്ടാം ബുധനാഴ്ച, വൈകീട്ട് നാല് മണി മുതല്‍ ഒരു മണിക്കൂര്‍ ആണ് പൊതുജനങ്ങള്‍ക്ക് മാണിയുമായി സംസാരിക്കാന്‍ അവസരം.
വീഡിയോ കോണ്‍ഫറന്‍സിന് താല്പര്യം ഉള്ളവര്‍ ധനമന്ത്രിയുടെ വെബ്സൈറ്റ് ആയ www.fm.kerala.gov.in-ല്‍ ലോഗിന്‍ ചെയ്യുക. യുസര്‍ ഐഡിയും പാസ്വേഡും നിങ്ങള്‍ക്ക് ലഭ്യമാകും. തുടര്‍ന്ന് ധനമന്ത്രിയുമായി സംസാരിക്കാനുള്ള തീയതിയും അനുവദിക്കും.
ഓരോ മാസത്തെയും രണ്ടാം വ്യാഴാഴ്ച നാലു മുതല്‍ ഒരു മണിക്കൂര്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് മാണിയുമായി സംസാരിക്കാം അവസരം ഒരുക്കുന്നുണ്ട്. അന്നേ ദിവസം അഞ്ചു മുതല്‍ ഒരു മണിക്കൂര്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയോട് കാര്യങ്ങള്‍ ചോദിച്ചറിയാം.